First Gear
ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടി കിയ സോനെറ്റ്
2020 സെപ്തംബറിലാണ് കിയ മോട്ടോര്‍സ് രാജ്യത്തെ സബ്-4 മീറ്റര്‍ എസ്യുവി വിഭാഗത്തിലേക്ക് സോനെറ്റിനെ പരിചയപ്പെടുത്തുന്നത്.
ന്യൂഡല്‍ഹി| കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ജനപ്രിയ മോഡലാണ് കിയ സോനെറ്റ്. 2020 സെപ്തംബറിലാണ് കിയ മോട്ടോര്‍സ് രാജ്യത്തെ സബ്-4 മീറ്റര്‍ എസ്യുവി വിഭാഗത്തിലേക്ക് സോനെറ്റിനെ പരിചയപ്പെടുത്തുന്നത്. പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ വലിയ വില്‍പ്പന നടത്തിയിരിക്കുകയാണ് സോനെറ്റ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതിനു ശേഷം ഇതുവരെ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന സോനെറ്റ് എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ സോനെറ്റ് എസ്യുവി രാജ്യത്തെ മൊത്തം വില്‍പ്പനയുടെ 32 ശതമാനത്തോളം വരുമെന്നാണ് കമ്പനി പറയുന്നത്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡബ്ല്യുജിടി ഡീസല്‍, 1.5 ലിറ്റര്‍ വിജിടി ഡീസല്‍ എന്നിങ്ങനെ നാല് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനിലാണ് സോനെറ്റ് എത്തിയത്. വൈവിധ്യമാര്‍ന്ന ഗിയര്‍ബോക്സ് ഓപ്ഷനുകളും സെഗ്മെന്റില്‍ സോനെറ്റിനെ വ്യത്യസ്തമാക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി, ഐഎംടി എന്നിങ്ങനെ വ്യത്യസ്തമായ ഓഫറിലാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും സോനെറ്റിന്റെ ലോവര്‍ വകഭേദങ്ങളില്‍ വരെ ലഭിക്കുന്നു. മൊത്തം 17 വേരിയന്റുകളിലാണ് കോംപാക്ട് എസ്യുവി വിപണിയില്‍ എത്തുന്നത്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് കീ, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, ഇലക്ട്രിക് സണ്‍റൂഫ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കിയ സോനെറ്റിന് 6.89 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.