Ongoing News
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഗംഭീറില്ല; ലക്ഷ്മണ്‍ പരിശീലകനാകും
ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ല. അതേസമയത്തു തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ആസ്‌ത്രേലിയയിലേക്ക് പോകുന്ന സാഹചര്യത്തിലാണിത്.
മുംബൈ | വി വി എസ് ലക്ഷ്മണ്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിന്റെ പരിശീലകനാകും. നവംബര്‍ എട്ടിന് ആരംഭിക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ടീമിന്റെ പരിശീലകനായാണ് ലക്ഷ്മണിനെ നിയോഗിച്ചിരിക്കുന്നത്. നവംബര്‍ 10, 13, 15 തീയതികളിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.
ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കുന്ന അതേസമയത്തു തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ആസ്‌ത്രേലിയയിലേക്ക് പോകുന്ന സാഹചര്യത്തിലാണിത്. നവംബര്‍ 10നാണ് ടീം ആസ്‌ത്രേലിയയിലേക്കു തിരിക്കുക.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍ സി എ)യില്‍ നിന്നുള്ള പരിശീലകരായ സായ് രാജ് ബഹുതുലെ, റിഷികേഷ് കനിത്കര്‍, സുഭാദീപ് ഘോഷ് തുടങ്ങിയവരും ലക്ഷ്മണിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നുണ്ട്.
യഥാക്രമം ഡര്‍ബന്‍, ഖെബെര്‍ഹ, സെഞ്ചൂറിയന്‍, ജൊഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ അരങ്ങേറുന്നത്. നവംബര്‍ മൂന്നോടെ ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കും.