Kerala
മക്കളെ മുന്‍നിര്‍ത്തി വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ പരാതി നല്‍കുമെന്ന് സ്പീക്കര്‍
സൈബര്‍ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കല്‍പ്പിക്കാറുള്ളത്. പക്ഷേ ഇപ്പോള്‍ മക്കളെ മുന്‍നിര്‍ത്തിയാണ് വര്‍ഗീയ ചുവയോടെ സൈബര്‍ ആക്രമണം നടത്തുന്നത്.

പാലക്കാട്| മക്കളെ കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നല്‍കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. വര്‍ഗീയ ചുവയോടെയാണ് സൈബര്‍ പ്രചാരണം നടത്തുന്നതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
സൈബര്‍ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കല്‍പ്പിക്കാറുള്ളത്, പക്ഷേ ഇപ്പോള്‍ മക്കളെ മുന്‍നിര്‍ത്തിയാണ് വര്‍ഗീയ ചുവയോടെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇതിനെതിരെ കുടുംബം പരാതി നല്‍കുമെന്ന് എം ബി രാജേഷ് അറിയിച്ചു. നിരന്തരം ഭീഷണി കോളുകള്‍ വരുന്നുണ്ട്. അതുകൊണ്ടൊന്നും അഭിപ്രായത്തിലോ നിലപാടിലെ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----