Connect with us

Kerala Legislative Assembly

കർശന നിലപാടുമായി സ്പീക്കർ രാഷ്ട്രീയ ചോദ്യം സഭയിൽ വേണ്ട

ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം എൽ എമാർ ശ്രദ്ധിക്കുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയിൽ രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ലെന്ന് കർശന നിർദേശവുമായി സ്പീക്കർ എം ബി രാജേഷ്. ഇത് ചട്ടലംഘനമാണ്. പലവട്ടം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം എൽ എമാർ ശ്രദ്ധിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.

എന്നാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന് വിരുദ്ധമായ ചോദ്യങ്ങൾ അനുവദിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യത്തോട് സ്പീക്കറും യോജിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിട്ടുണ്ട്.

വിശദമായ പരിശോധനക്ക് ശേഷം മാത്രമേ ചോദ്യങ്ങൾ അനുവദിക്കൂ.
ചോദ്യങ്ങൾക്ക് അനുമതി നൽകിയില്ലെങ്കിൽ ഇക്കാര്യം ബന്ധപ്പെട്ട എം എൽ എയെ രേഖാമൂലം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാർട്ടി ഫണ്ട് നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തുമെന്ന് കൊല്ലം ചവറയിലെ സി പി എം നേതാവിന്റെ ഭീഷണി സംബന്ധിച്ച സജീവ് ജോസഫിന്റെ ചോദ്യം പരിഗണിക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ പരാമർശം.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനയായ ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോഴും സ്പീക്കർ രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ലെന്ന നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest