Connect with us

Kerala

അമിത വേഗത്തില്‍ എത്തിയ കാര്‍ തടഞ്ഞു; മയക്കുമരുന്നു കടത്തിയ യുവതിയും സംഘവും പിടിയില്‍

തൃശൂര്‍ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി, ചാലക്കുടി മേലൂര്‍ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ് എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.

Published

|

Last Updated

കൊച്ചി | അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയും സംഘവും കടത്തിയ രാസലഹരി പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ ബൊലോറെ കാര്‍ അങ്കമാലി ടി ബി ജംഗ്ഷനില്‍ വച്ചാണ് പോലീസ് സാഹസികമായി തടഞ്ഞ് നിര്‍ത്തിയത്.

തൃശൂര്‍ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി, ചാലക്കുടി മേലൂര്‍ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ് എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ആകെ 325 ഗ്രാം എം ഡി എം എ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്. എം ഡി എം എയേക്കാളും അപകടകാരിയാണ് എക്സ്റ്റസി.

വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളില്‍ മയക്ക് മരുന്ന് കണ്ടെത്തിയത്. ബെംഗലൂരുവില്‍ നിന്നാണ് ഇത് കൊണ്ടുവന്നത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന രാസലഹരി ഇവര്‍ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തുവെന്നാണ് വിവരം.

 

 

Latest