chakka komban
ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പശുവിന്റെ നട്ടെല്ല് ഒടിഞ്ഞു
സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്റെ പശുവാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിന് ഇരയായത്

ഇടുക്കി | ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പശുവിന്റെ നട്ടെല്ല് ഒടിഞ്ഞു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്റെ പശുവാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനാലാണ് ഇവര്‍ ക്ഷപ്പെട്ടത്.ഇടുക്കിയില്‍ നിന്ന് കാട്ടാന ആക്രമണങ്ങളുടെ നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.
---- facebook comment plugin here -----