Connect with us

ssf golden fifty

എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനത്തോടെയാണ് രണ്ട് ദിവസത്തെ സമ്മേളനം സമാപിക്കുക.

Published

|

Last Updated

കോഴിക്കോട് | തിന്മകൾക്കെതിരെ ഉണർന്നിരിക്കേണ്ട വിദ്യാർഥി യൗവനത്തിന്  ധാർമിക വിപ്ലവ വീര്യം പകർന്ന് പകർന്ന് എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനത്തോടെയാണ് രണ്ട് ദിവസത്തെ സമ്മേളനം സമാപിക്കുക. സ്വപ്ന നഗരിയിലെ പ്രതിനിധി സമ്മേളന വേദിയിൽ നിന്ന് വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രകടനം മാനാഞ്ചിറയിൽ സമാപിക്കും.

വിദ്യാർഥിത്വത്തിന്റെ സമഗ്രവും സമ്പൂർണവുമായ പ്രയോഗം സാധ്യമാക്കിയ സുന്നി വിദ്യാർഥി സംഘം അമ്പതിന്റെ നിറവിലാണ് കോഴിക്കോട്ട് ഒത്തുകൂടുന്നത്. പ്രൗഢമായ സദസ്സും പ്രമുഖരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാക്കുന്ന സ്വപ്‌ന നഗരിയിലെ വേദിയിൽ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് രണ്ട് ദിവസമായി നടക്കുന്നത്. 7,000 വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ 17 സെഷനുകളിലായി 50 പ്രമുഖർ സംബന്ധിക്കുന്നുണ്ട്.

നവ വിദ്യാർഥി മുന്നേറ്റങ്ങളിൽ നിർണായക ചുവടുകൾക്ക് കരുത്തേകുന്ന പഠനങ്ങൾക്കാണ് സമ്മേളനം സാക്ഷ്യം വഹിക്കുന്നത്. കരളുറപ്പോടെ, കരുത്തിന്റെ പ്രവാഹമായി വരുംകാലങ്ങളിൽ കുതിച്ച് പായാനുള്ള ഒരുക്കങ്ങളാണ് ചർച്ചകളിൽ പ്രധാനം. അധാർമികതയുടെ തുരുത്തിൽ വിദ്യാർഥി യുവതയെ വെളിച്ചത്തിലേക്ക് വഴി നടത്താനുള്ള നിശ്ചയദാർഢ്യമാകും രണ്ട് ദിവസത്തെ എസ് എസ് എഫ് പ്രതിനിധി സമ്മേളനമെന്ന് ഉറപ്പ്.

ഇന്ന് രാവിലെ ആറിന് അർ റസൂൽ മധുരമുള്ള ചിത്രങ്ങൾ എന്ന വിഷയത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ.  പി എ മുഹമ്മദ് ഫാറൂഖ് നഈമിയുടെ പ്രഭാഷണത്തോടെയാണ് നഗരി ഉണർന്നത്. തുടർന്ന് ജനങ്ങൾ, രാഷ്ട്രം വിചാര വിനിമയങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് എം അബ്ദുൽ മജീദ്, ടി എ അലി അക്ബർ, സി ആർ കെ മുഹമ്മദ് നേതൃത്വം നൽകി.

വിദ്യാഭ്യാസം വിദ്യാർഥികൾ പുനരാലോചിക്കുന്നു എന്ന വിഷയത്തിൽ നടന്ന അക്കാദമിക് ടോക്കിൽ കേരള കേന്ദ്ര സർവകലാശാല പ്രൊഫ. ഡോ: അമൃത് ജി കുമാർ, എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു. ഇന്ത്യൻ പൊളിറ്റിക്‌സ് ഭരണഘടനയാണ് ശരി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടി ടി ശ്രീകുമാർ,  മുസ്തഫ പി എറയ്ക്കൽ സംസാരിച്ചു.

വെളിച്ചത്തിന്റെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ റഹ്്മത്തുല്ല സഖാഫി എളമരം, നവോത്ഥാനത്തിന്റെ നേരുകൾ എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി ജാബിർ, കെ ബി ബഷീർ എന്നിവരും സംസാരിക്കും. ഉച്ചക്ക് 1.30 ന് തുടർച്ചയുള്ള സമരങ്ങൾ എന്ന വിഷയത്തിൽ സി കെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും. 2.30 ന് സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. തുടർന്ന് വിദ്യാർഥി റാലിയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.

---- facebook comment plugin here -----

Latest