Connect with us

Campus Assembly

എസ് എസ് എഫ് സഫര്‍ കാമ്പസ് അസംബ്ലി പ്രയാണം ആരംഭിച്ചു

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തളിപ്പറമ്പ് | എസ് എസ് എഫ് കണ്ണൂര്‍ ജില്ല കാമ്പസ് അസംബ്ലിയുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ‘സഫര്‍ കാമ്പസ് അസംബ്ലി പ്രയാണത്തിന് തുടക്കമായി. ഡിസംബര്‍ 25, 26 തീയതികളിൽ ഇരിട്ടി ഉളിയില്‍ മജ്‌ലിസ് കാമ്പസിലാണ് അസംബ്ലി.  നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ നടന്ന കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് പി കെ അലിക്കുഞ്ഞി ദാരിമി നേതൃത്വം നല്‍കി.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് അമാനി തളിപ്പറമ്പിന്‍റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം പ്രയാണത്തിനുള്ള പതാക കൈമാറി. എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ശംസീര്‍ കടാങ്കോട്, അബ്ദുഹ്‌മാന്‍ മാസ്റ്റര്‍ ശ്രീകണ്ഠപുരം, ശുഐബ് അമാനി കയരളം, ബാസിത് അമാനി എളമ്പേരം  സംബന്ധിച്ചു. റസീന്‍ അബ്ദുല്ല സ്വാഗതവും സകരിയ ഒ സി നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ കാമ്പസ് പ്രയാണം നാളെ വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും .

Latest