Connect with us

SSLC EXAM

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. 29 വരെയാണു പരീക്ഷ നടക്കുക. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18,000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും.