Connect with us

National

വേദിയൊരുങ്ങി; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വൈകിട്ട് നാലിനു ശേഷമാണ് സമ്മേളനം.

Published

|

Last Updated

ചെന്നൈ | തമിഴ് സിനിമാ സൂപ്പര്‍ താരം വിജയ് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴക (ടി വി കെ)ത്തിന്റെ സമ്മേളനം നടക്കുക. 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വൈകിട്ട് നാലിനു ശേഷമാണ് സമ്മേളനം.

പതാക ഉയര്‍ത്തിയ ശേഷം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം, നയങ്ങള്‍ തുടങ്ങിയവ വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാകയാണ് ഉയര്‍ത്തുക.

ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ആഗസ്റ്റിലാണ് പാര്‍ട്ടി പതാകയും ഗാനവും അവതരിപ്പിച്ചത്.