Connect with us

Kerala

സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും

ഏഴ് ദിവസത്തെ ഇടവേളയിൽ മൂന്ന് അടിയന്തര പ്രമേയ ചർച്ചകൾക്കും സഭ വേദിയായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് ബില്ലുകൾ ഇന്ന് സഭ പരിഗണിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം സംബന്ധിച്ച്, IB സതീഷും സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് മോൻസ് ജോസഫും സഭയുടെ ശ്രദ്ധ ക്ഷണിക്കും.

ഈ മാസം നാലിനാണ് വയനാട് ദുരന്തബാധിതർക്ക് ആദരാഞ്ജലി അർപ്പിച്ചു നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഏഴ് ദിവസത്തെ ഇടവേളയിൽ മൂന്ന് അടിയന്തര പ്രമേയ ചർച്ചകൾക്കും സഭ വേദിയായി.

വയനാട് ദുരന്ത സഹായം, വഖഫ് ഭേദഗതി ബിൽ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ കേന്ദ്ര ഗവണ്‍മെന്‍റിനോട് നിലപാട് വ്യക്തമാക്കുന്ന മൂന്നു പ്രമേയങ്ങൾ നിയമസഭ സമ്മേളനകാലത്ത് അംഗീകരിച്ചിട്ടുണ്ട്.