Connect with us

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കംചെയ്യുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും ജോയിയുടെ അമ്മക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനുമാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.ജോയിയുടെ അമ്മക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. ചീര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ ജോയി ഒഴുക്കില്‍പ്പെട്ടത്. തോട്ടില്‍ ആള്‍പ്പൊക്കം ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു

---- facebook comment plugin here -----

Latest