Connect with us

niyamasabha budget session

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി

കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായി സൂചന

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവര്‍ണ്ണര്‍ക്ക് എതിരായ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയി ട്ടില്ലെന്നാണ് വിവരം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചതായും വിവരമുണ്ട്.

നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍വായിക്കുമോ വായിക്കാതെ വിടുമോ എന്നകാര്യം ഏവരും ഉറ്റുനോക്കുകയാണ്.

ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. മാര്‍ച്ച് 27 വരെ സമ്മേളനം നീളും. നയപ്രഖ്യാപനത്തിന് ഗവര്‍ണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു. പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം ചോദിച്ചും മുഴുവന്‍ വായിക്കാതെ വിട്ടും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇടപെടല്‍ രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. പ്രസംഗിക്കാനെത്തുമ്പോള്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് പ്ലക്കാര്‍ഡോ ബാനറോ ഉയരാനുള്ള സാധ്യതകളുണ്ട്.

ഫെബ്രുവരി അഞ്ചിനു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.