Kerala
സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാൻ തയ്യാറാകുന്നില്ല; കൃത്യമായി കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും: ഗവര്‍ണര്‍
ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയല്ല
കൊച്ചി | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രനിലപാടിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണക്കുകള്‍ കേന്ദ്രത്തെ ബോധിപ്പിച്ചാല്‍ ഫണ്ട് കിട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കാണ് തനിക്ക് വിശ്വാസം. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) അറിയിച്ചു. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴി. ഇക്കാര്യത്തില്‍ അതത് ബേങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് ആര്‍ബിഐ മറുപടി നല്‍കിയത്.