Kerala
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ജനങ്ങള്‍ക്കായി ഒരു സന്തോഷവാര്‍ത്തയെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
![](https://assets.sirajlive.com/2025/02/balagopal-897x538.jpg)
തിരുവനന്തപുരം | സംസ്ഥാനം അനുഭവിച്ചുവന്നിരുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ജനങ്ങള്‍ക്കായി ഒരു സന്തോഷവാര്‍ത്തയെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീര്‍ക്കലാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും
അതേ സമയം സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്‍കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബജറ്റ് പ്രസംഗത്തിന് മുന്നെ വിമര്‍ശനം ഉന്നയിച്ചു. ഈ ആവശ്യം ന്യായമാണെന്നും ഭാവിയില്‍ ഇത്തരത്തില്‍ സര്‍വേ റിപ്പോര്‍ട്ട് മുന്‍പേ നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.