Connect with us

74th republic day

റിപബ്ലിക് ദിനാഘോഷ പൊലിമയിൽ സംസ്ഥാനവും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.

Published

|

Last Updated

തിരുവനന്തപുരം | 74ാം റിപബ്ലിക് ദിനാഘോഷ പരിപാടികൾ കേരളത്തിൽ പുരോഗമിക്കുന്നു. സംസ്ഥാനതല ആഘോഷത്തിൻ്റെ വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഗവർണർ പരേഡ് പരിശോധിച്ചു. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേനസംസ്ഥാന പൊലീസ്എൻ സി സിസ്‌കൗട്ട്സ്ഗൈഡ്സ്സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി.

പരേഡിന് ശേഷം ഗവർണർ അഭിസംബോധന ചെയ്ത് റിപബ്ലിക് ദിന സന്ദേശം കൈമാറി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ റിപബ്ലിക് ദിന ആശംസകൾ നേർന്ന ഗവർണർ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാന സർക്കാറിൻ്റെ ലൈഫ് മിഷൻ പദ്ധതിയെ എടുത്തുപറഞ്ഞ് ഗവർണർ പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി പി ജോയ്, ഡി ജി പി അനിൽ കാന്ത് അടക്കമുള്ളവർ പങ്കെടുത്തു. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയത്തി വിവിധ പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു.

11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. കരസേന ഇൻഫന്ററി ബ്രിഗേഡ് എച്ച് ക്യു 91 മേജർ ആനന്ദ് സി എസ് ആയിരുന്നു പരേഡ് കമാൻഡർ. വ്യോമസേന സതേൺ എയർ കമാൻഡ് കമ്യൂണിക്കേഷൻ ഫ്ളൈറ്റ് സ്‌ക്വാഡ്രൻ ലീഡർ പ്രതീഷ് കുമാർ ശർമ സെക്കൻഡ് ഇൻ കമാൻഡ് ആയി. കരസേനവ്യോമസേനറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്കർണാടക സ്റ്റേറ്റ് പൊലീസ് നാലാം ബെറ്റാലിയൻ (വനിതകൾ)മലബാർ സ്പെഷ്യൽ പൊലീസ്കേരള ആംഡ് വനിതാ പൊലീസ് ബെറ്റാലിയൻഇന്ത്യ റിസർവ് ബെറ്റാലിയൻതിരുവനന്തപുരം സിറ്റി പൊലീസ്കേരള പ്രിസൺ വകുപ്പ്കേരള എക്സൈസ് വകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോ പ്ലാറ്റൂൺ വീതമാണ് സായുധ സേനാ ഘടകങ്ങളിൽ അണിനിരന്നത്.

കേരള അഗ്‌നിരക്ഷാ സേനവനം വകുപ്പ്(വനിതകൾ)എൻ സി സിയുടെ സീനിയർ ഡിവിഷൻ ആൺകുട്ടികൾസീനിയർ വിംഗ് പെൺകുട്ടികൾസീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺസീനിയർ ഡിവിഷൻ നേവൽ യൂനിറ്റ്സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ആൺകുട്ടികൾപെൺകുട്ടികൾഭാരത് സ്‌കൗട്ട്സ്ഗൈഡ്സ് എന്നിവർ സായുധേതര ഘടക വിഭാഗത്തിൽ അണനിരന്നു. കരസേനയുടേയും തിരുവനന്തപുരം സിറ്റി പൊലീസിന്റെയും ആംഡ് പൊലീസ് ബെറ്റാലിയന്റെയും ബാൻഡുകളും പരേഡിലുണ്ടാകും. പരേഡിനു ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. 

---- facebook comment plugin here -----

Latest