From the print
ഫത്‌ഹേ മുബാറക് സംസ്ഥാനതല ഉദ്ഘാടനം പ്രൗഢമായി; സയ്യിദ് അലി ബാഫഖി തങ്ങൾ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു
സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പാനൂർ(കണ്ണൂർ) | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്‌റസകളുടെ പ്രവേശനോത്സവം- ഫത്‌ഹേ മുബാറക് സംസ്ഥാനതല ഉദ്ഘാടനം പാനൂർ എലാങ്കോട് ഹയാതുൽ ഇസ്്ലാം മദ്‌റസയിൽ നടന്നു. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് നൽകി.
സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാനേജർ സി പി സൈതലവി ആമുഖ പ്രഭാഷണം നടത്തി.
എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുർറശീദ് ദാരിമി, പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാശിം, എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വി വി അബൂബക്കർ സഖാഫി പ്രസംഗിച്ചു.
വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഇസ്മാഈൽ ഹാദി, സയ്യിദ് ശിഹാബുദ്ദീൻ അൽ ഐദറൂസി കല്ലറക്കൽ, സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ , സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, അശ്‌റഫ് സഖാഫി കടവത്തൂർ, സയ്യിദ് ഹാമിദ് ആറ്റക്കോയ അൽ ബുഖാരി പാനൂർ, കെ ഉമർ മദനി, ബശീർ മുസ്്ലിയാർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, സയ്യിദ് ജഅ്ഫർ ആറ്റക്കോയ തങ്ങൾ, ബി എ അജീർ സഖാഫി, ഹനീഫ് പാനൂർ, വി കെ മമ്മു, ഡോ. പി മഹ്്മൂദ്, സുലൈമാൻ സഖാഫി കുഞ്ഞുകുളം, എം ബി എസ് തങ്ങൾ താത്തൂർ സംബന്ധിച്ചു.
സ്മാർട്ട് സ്‌കോളർഷിപ്പ് ജേതാക്കൾക്കുള്ള അവാർഡ് ദാനവും നടത്തി. അശ്‌റഫ് സഖാഫി കടവത്തൂർ, വി വി അബൂബക്കർ സഖാഫി എന്നിവരെ ആദരിച്ചു.