Connect with us

Ongoing News

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന്‌ തുടക്കം

ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലും പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് നടക്കുക.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന്‌ മുതല്‍ 12 വരെ ജില്ലയിലെ രണ്ട് വേദികളിലായി നടക്കും. ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലും പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് നടക്കുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളുമാണ് മത്സരിക്കുന്നത്. വിജയികള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുസലിയാര്‍ കോളജ് ഗ്രൗണ്ടില്‍ ഇന്ന്‌ വൈകിട്ട് ആറിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും ഉദ്ഘാടന, സമാപന യോഗങ്ങളില്‍ പങ്കെടുക്കും. ഇന്ന്‌ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. 12നാണ് ഫൈനല്‍. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭക്ഷണവും താമസസൗകര്യവും ക്രമീകരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഷ്റഫ് ഹാജി അലങ്കാര്‍, മലയാലപ്പുഴ എന്‍ പി ഗോപാലകൃഷ്ണന്‍, സലീംകുമാര്‍, തങ്കച്ചന്‍ പി തോമസ്, എസ് രാജേന്ദ്രന്‍ നായര്‍ സംബന്ധിച്ചു.

 

Latest