Kerala
സംസ്ഥാനത്ത് ശനിയാഴ്ച വരെ ചൂട് കൂടും,വേനല്‍മഴക്കും സാധ്യത
ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം | സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും താപനില ഉയരും.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ചയോടെ വ്യാപക മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.