Kerala
സംസ്ഥാനം വരും ദിവസങ്ങളിലും ചുട്ടുപൊള്ളും; 10 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്നേക്കും. തൃശൂരില്‍ താപനില 40 ഡിഗ്രി കടന്നു.

തിരുവനന്തപുരം | സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിലാണ് വരും ദിവസങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരാനുള്ള സാധ്യത.
ഇന്ന് തൃശൂരിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ചൂട് 40 ഡിഗ്രി കടന്നു. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്നേക്കും. പത്തനംതിട്ട -38, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍-37, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍-36 ഡിഗ്രി സെന്റിഗ്രേഡ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.