Connect with us

rain alert

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണിത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ ജില്ലകളിലെ പലപ്രദേശങ്ങളിലും ആകാശം മോഘാവൃതമാണ്. തൃശൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയുണ്ടാകും.