TRIVANDRAUM GOLD SMUGGLING
സ്വപ്‌നയുടെ മൊഴി ഇ ഡി നാളെ വീണ്ടുമെടുക്കും
സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി നീക്കം
കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിനെതിനെ തുടര്‍ന്ന് സ്വപ്ന സുരേഷില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും മൊഴിയെടുക്കും. നാളെ രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിലാകും മൊഴിയെടുപ്പ്. ഇതിന് വേണ്ടി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി സ്വപ്നക്ക് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദമുണ്ടായി എന്ന തരത്തില്‍ പുറത്ത് വന്ന ശബ്ദരേഖക്ക് പിന്നില്‍ എം ശിവശങ്കറായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍.
---- facebook comment plugin here -----