Connect with us

Kerala

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.

Published

|

Last Updated

തൊടുപുഴ |  പോലീസ് സ്റ്റേഷനില്‍ തിരിച്ചറിയല്‍ പരേഡിനിടെ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ പരേഡിനിടെ പെണ്‍കുട്ടി രണ്ടാനച്ഛനാണ് പീഡിപ്പിച്ചതെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നായിരുന്നു പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കൈയില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

ഉടന്‍ തന്നെ പ്രതിയെ പോലീസുകാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.

Latest