Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് കഠിന തടവ്

മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്

Published

|

Last Updated

മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് കഠിന തടവ്. 14 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനായ തമിഴ്‌നാട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്.

2017 മുതല്‍ 2021 വരെ നടന്ന പീഡന സംഭവങ്ങളിലാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പന്ത്രണ്ടാം വയസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടാനച്ഛനായ ഇയാള്‍ വീട്ടില്‍ വെച്ചാണ് പല തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

 

Latest