Connect with us

Business

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

നിഫ്റ്റിയില്‍ 25 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമാണ്.

Published

|

Last Updated

മുംബൈ| ഓഹരി വിപണിയില്‍ ഇന്ന് ഇടിവോടെ തുടക്കം. ഇന്ത്യന്‍ മുന്‍നിര സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തില്‍ സെന്‍സെക്സ് 100 പോയിന്റ് ഇടിഞ്ഞപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 39.35 പോയിന്റ് ഇടിഞ്ഞ് 17,874.80 ലും വ്യാപാരം നടത്തി.

ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്കും ഏകദേശം 100 പോയിന്റ് ഇടിഞ്ഞ് 41,919.60 ല്‍ എത്തി. നിഫ്റ്റിയില്‍ 25 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമാണ്. ഒരു ഓഹരി മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റിയില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ എന്നിവ നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അദാനി എന്റര്‍പ്രൈസസ്, സിപ്ല എന്നിവ നഷ്ടത്തിലായി.