Kerala
പിതാവിന്റെ പ്രേരണയിൽ എഴുതിത്തുടങ്ങിയ ഫാത്വിമ ഹുദയുടെ കഥ
പ്രൊഫഷനൽ കോളജിൽ നിന്ന് ഉയർന്ന റാങ്കോടെ ബിരുദം നേടിയ യുവാവ് ലഹരിക്കും മദ്യത്തിനും അടിപ്പെട്ട് ജീവിതം ഹോമിച്ച് ഈ ഭൂമിയിൽ നിന്ന് വിടപറയുമ്പോൾ കുടുംബത്തിലും സമൂഹത്തിലമുണ്ടാക്കുന്ന വേദനയാണ് കഥയിലൂടെ ഹുദ പറഞ്ഞുവെച്ചത്.
കോഴിക്കോട് | പിതാവിന്റെ പ്രചോദനത്തിൽ നിന്നാണ് ഫാത്വിമ ഹുദ കഥകളെഴുതിത്തുടങ്ങിയത്. ആ എഴുത്ത് ഇപ്പോൾ സംസ്ഥാന കലോത്സവത്തിലെ എ ഡ്രേഡ് വരെ എത്തിനിൽക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിലെ അറബിക് കഥാ രചനയിലാണ് കൊല്ലം കണ്ണല്ലൂർ എം കെ എൽ എം എച്ച് എച്ച് എസ്സിലെ വിദ്യാർഥിനി മത്സരിച്ചത്.
ആദ്യമായാണ് ഹുദ സംസ്ഥാന കലോത്സവത്തിനെത്തുന്നത്. വേർപാട് എന്നതായിരുന്നു വിഷയം. പ്രൊഫഷനൽ കോളജിൽ നിന്ന് ഉയർന്ന റാങ്കോടെ ബിരുദം നേടിയ യുവാവ് ലഹരിക്കും മദ്യത്തിനും അടിപ്പെട്ട് ജീവിതം ഹോമിച്ച് ഈ ഭൂമിയിൽ നിന്ന് വിടപറയുമ്പോൾ കുടുംബത്തിലും സമൂഹത്തിലമുണ്ടാക്കുന്ന വേദനയാണ് കഥയിലൂടെ ഹുദ പറഞ്ഞുവെച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവൾ കഥകൾ എഴുതിത്തുടങ്ങിയിരുന്നുവെന്ന് പിതാവ് അലിക്കൂട്ടി അമാനി പറയുന്നു.
മകൾ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണ് അലിക്കൂട്ടി അമാനി.