Kerala
ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായ ആക്രമണം തുടര്‍ക്കഥ; യുവാവിന് കടിയേറ്റു
വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം കൂട് സ്ഥാപിച്ചെങ്കിലും നീർനായകളെ പിടിക്കാനായില്ല

മുക്കം | ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായ ആക്രമണം തുടര്‍ക്കഥയാകുന്നു. കാരാട്ട് കടവില്‍ കുളിക്കുകയായിരുന്ന യുവാവിന് ഇന്നലെ രാവിലെ കടിയേറ്റു. സ്വാദിഖി(42)നാണ് കടിയേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പേര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂര്‍, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടില്‍, ചാലക്കല്‍, തെയ്യത്തുംകടവ്, കരാട്ട്, പുത്തന്‍ വീട്ടില്‍ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീര്‍നായകള്‍ വിഹരിക്കുന്നത്.
പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങിക്കുളിക്കാനോ വസ്്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാല്‍ പെട്ടെന്ന് രക്ഷപ്പെടാനും സാധിക്കില്ല. നീര്‍നായകളെ പിടിക്കാന്‍ വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം കൂട് സ്ഥാപിച്ചെങ്കിലും വിജയം കണ്ടിരുന്നില്ല.