Kerala
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീർപ്പായി
ഫലം കണ്ടത് വിദ്യാർഥികളുമായ മന്ത്രി ആർ ബിന്ദു നടത്തിയ ചർച്ച
കോട്ടയം | വിവിധ ആവശ്യങ്ങളുന്നയിച്ച് 50 ദിവസത്തിലധികമായി കെ ആർ നാരയണൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരം ഒത്തുതീർപ്പായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിദ്യാർഥികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.
വിദ്യാർഥികൾ ഉന്നയിച്ച 14 ആവശ്യങ്ങളിൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർവമുള്ള പ്രതികരണമാണ് ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നിട്ടും മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ സമരം തുടർന്നത്.
അതേസമയം, ചെയർമാൻ അടൂർ ഗോപാല കൃഷ്ണനുമായി സഹകരിക്കില്ലെന്ന് വിദ്യാർഥി പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. ചെയർമാൻ്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങളിൽ ബുന്ധിമുട്ട് ഉണ്ടായി എന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്.