Connect with us

Ongoing News

പോരാട്ടം വിഫലം; മൂന്ന് റണ്ണകലെ വീണ് അഫ്ഗാന്‍

രണ്ട് റണ്‍സിന്റെ നാടകീയ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

Published

|

Last Updated

ലാഹോര്‍ | ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി അവസാന മത്സരത്തില്‍ ശ്രീലങ്കക്കു മുമ്പില്‍ അഫ്ഗാനിസ്ഥാന്‍ പൊരുതി വീണു. രണ്ട് റണ്‍സിന്റെ നാടകീയ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ 37.4 ഓവറില്‍ 289 റണ്‍സിന് പുറത്തായി. അഫ്ഗാന് വേണ്ടി മുഹമ്മദ് നബിയും (32 പന്തില്‍ 65), ഹശ്മത്തുല്ല ശാഹിദിയും (66 പന്തില്‍ 59) അര്‍ധ ശതകം നേടി. 40 പന്ത് നേരിട്ട റഹ്മത്ത് ഷാ 45 റണ്‍സടിച്ചു. ഗുല്‍ബദന്‍ നയിബ് 16ല്‍ 22ഉം കരിം ജനത് 13ല്‍ 22ഉം നജ്ബുല്ല സദ്രന്‍ 15ല്‍ 23ഉം റണ്‍സ് നേടിയപ്പോള്‍ അവസാനം വരെ പൊരുതി പുറത്താകാതെ നിന്ന റാഷിദ് ഖാന്‍ 16 പന്തില്‍ 27ലെത്തി. ശ്രീലങ്കക്കായി കസുന്‍ രജിത നാല് വിക്കറ്റെടുത്തു. ദുനിത് വെല്ലലാഗെയും ധനഞ്ജയ ഡിസില്‍വയും രണ്ട് വീതവും മഹീഷ് തീക്ഷണയും മതീഷ പതിരന ഓരോന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തേ, കുശാല്‍ മെന്‍ഡിസിന്റെ (84 പന്തില്‍ 92) ബാറ്റിങ് മികവിലാണ് ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പാത്തും നിസ്സാംഗ 41 റണ്‍സെടുത്തു. ദിമുത് കരുണരത്‌നെ (35 പന്തില്‍ 32), ചരിത് അസ്‌ലെംഗ (43ല്‍ 36), ദുലിത് വെല്ലലാഗെ (39ല്‍ 33), മഹീഷ് തീക്ഷണ (24ല്‍ 28) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. അഫ്ഗാന്‍ ബോളിങ് നിരയില്‍ നാല് വിക്കറ്റെടുത്ത് ഗുല്‍ബദിന്‍ നായിബ് തിളങ്ങി. റാഷിദ് ഖാന്‍ രണ്ടും മുജീബുര്‍ റഹ്മാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.

ഇനി സൂപ്പര്‍ കളി; ഇന്ന്‌ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന്‌ തുടക്കം. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാന്‍ ഒന്നാമതും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഈ മാസം പത്തിനാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം.

 

Latest