Connect with us

National

പോരാട്ടം അവസാനിച്ചിട്ടില്ല; താങ്ങുവില ഉറപ്പാക്കുന്നതിനായുള്ള സമരം തുടരും: യെച്ചൂരി

കര്‍ഷക സമരത്തിനായി ജീവന്‍ വെടിഞ്ഞ 750 പേരെ നാം മറക്കരുത്. ഈ പോരാട്ടത്തില്‍ അവര്‍ രക്തസാക്ഷികളാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകരുടെ പോരാട്ടമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കാരണം. ഈ വേളയില്‍ കര്‍ഷക സമരത്തിനായി ജീവന്‍ വെടിഞ്ഞ 750 പേരെ നാം മറക്കരുതെന്നും ഈ പോരാട്ടത്തില്‍ അവര്‍ രക്തസാക്ഷികളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ സര്‍ക്കാറുകളും അവരുടെ ഏജന്‍സികളും ചുമത്തിയ വ്യാജ കേസുകള്‍ക്കെതിരായ പോരാട്ടം തുടരും. സ്വന്തം ബിസിനസ് പങ്കാളികള്‍ക്ക് വേണ്ടി നിയമം നടപ്പിലാക്കിയ മോദി കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിനിടെ കര്‍ഷകര്‍ മരിച്ചതില്‍ മോദി ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. കരിനിയമങ്ങളെ ന്യായീകരിക്കുകയാണ് മോദി ഇപ്പോഴും ചെയ്യുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ സമരത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മോദി തയാറാകുന്നില്ല. പോരാട്ടം അവസാനിച്ചിട്ടില്ല. താങ്ങുവില ഉറപ്പാക്കുന്നതിനായുള്ള സമരം തുടരുമെന്നും യെച്ചൂരി പറഞ്ഞു.

 

Latest