Connect with us

സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പുനസ്ഥാപിക്കും. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി അനുഭാവ പൂര്‍ണ്ണമായ നിലപാടെടുത്തതോടെയാണ് സമരം നിര്‍ത്തിയത്.
രണ്ടേമുക്കാല്‍ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്.സമരം ചെയ്ത ദിവസങ്ങളില്‍ മുടങ്ങിയ ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കാനും ആര്‍ ടി ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest