Kerala
ആശമാരുടെ സമരം; രാഷ്ട്രീയലക്ഷ്യത്തോടെ ചിലരുടെ ബുദ്ധിയില്‍ ഉദിച്ചത്: അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇപി ജയരാജന്‍
ഓണറേറിയം പോലും നല്‍കാതിരുന്ന അവര്‍ക്ക് വേതനങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് 7,000രൂപയിലെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്

തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ആശവര്‍ക്കര്‍മാരുടേത് ആദ്യം സേവന മേഖലയായിരുന്നു.ഓണറേറിയം പോലും നല്‍കാതിരുന്ന അവര്‍ക്ക് വേതനങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് 7,000രൂപയിലെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
ആശമാരെ തെറ്റിദ്ധരിപ്പിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരുത്തിയിരിക്കുന്നത്.അനാവശ്യ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇപി പറഞ്ഞു.
സമരത്തിന് എതിരല്ല.ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചുവന്നതാണ്.ഇത് അംഗീകരിക്കാന്‍ കഴിയില്ല.എത്രയും പെട്ടെന്ന് അവര്‍ ഈ സമരം അവസാനിപ്പിക്കണമെന്നും ഇപി പറഞ്ഞു.