Connect with us

National

കബഡി കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കോളജ് ഗ്രൗണ്ടില്‍ കബഡി മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീഴുന്നത്.

Published

|

Last Updated

ബെംഗളുരു| കര്‍ണ്ണാടകയില്‍ കബഡി കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ബാലാജി കോളജ് ഓഫ് ഫാര്‍മസിയിലെ ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥി തനൂജ് കുമാര്‍ നായിക് (19) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജ് ഗ്രൗണ്ടില്‍ കബഡി മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീഴുന്നത്.

തുടര്‍ന്ന് ബെംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ശ്രീ സത്യസായി ജില്ലയിലെ മദകശിറ സ്വദേശിയാണ് മരിച്ച തനൂജ് കുമാര്‍ നായിക്.

തനൂജ് സുഹൃത്തുക്കള്‍ക്കൊപ്പം കബഡി കളിക്കുമ്പോഴാണ് അപകടം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. തനൂജ് കളിക്കുന്നതും പെട്ടന്ന് പിറകിലേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയിലുണ്ട്.

 

 

---- facebook comment plugin here -----

Latest