Kerala
പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റെന്ന പരാതിയുമായി വിദ്യാര്‍ഥി
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പാര്‍ത്ഥിപനെ പിടികൂടിയിരുന്നു. മര്‍ദ്ദിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
കൊച്ചി | പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റെന്ന പരാതിയുമായി പതിനേഴുകാരന്‍. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതി.
എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പാര്‍ത്ഥിപനെ പിടികൂടിയിരുന്നു. മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണു പാര്‍ത്ഥിപന്‍ പറയുന്നത്.
വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.