Connect with us

National

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

സൈക്കിളില്‍ പോകവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രിയാന്‍ഷി നിലത്തു വീഴുകയായിരുന്നു.

Published

|

Last Updated

കാസ്ഗഞ്ച് | പ്രാക്റ്റിക്കല്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ശ്രീ ഭഗവത് നാഷണല്‍ ഇന്റര്‍ കോളേജിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയാന്‍ഷിയാണ് മരിച്ചത്. വീട്ടില്‍ നിന്നും പരീക്ഷ എഴുതാനായി സൈക്കിളില്‍ പോകവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി നിലത്തു വീഴുകയായിരുന്നു.

സംഭവ സമയം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതായി പ്രിയാന്‍ഷി സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരം അറിയിക്കുകയും കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു.

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോച്ചിങ് ക്ലാസ്സിലിരിക്കുന്നതിനിടെ ഇന്‍ഡോറില്‍ നിന്നുള്ള പതിനെട്ടുകാരന്‍ മരിച്ച സംഭവവും ഈയടുത്തായി പുറത്തുവന്നിരുന്നു. ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായെന്ന് അടുത്തിടെ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Latest