Kerala
ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു
ഇ കെ നായനാര്‍ പോളിടെക്നിക് കോളജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മരിച്ചത്
കാസര്‍ഗോഡ് | തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ചിറ്റാരിക്കല്‍ ഭീമനടി മാങ്ങോട് വിലങ്ങിലെ ഗംഗാദരന്‍ – സുശീല ദമ്പതികളുടെ മകന് അഭിജിത് ഗംഗാദരന്‍ (19) ആണ് മരിച്ചത്.
ഇ കെ നായനാര്‍ പോളിടെക്നിക് കോളജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിജിത്. ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----