Connect with us

Kerala

ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കിൽ പെട്ട വിദ്യാർഥി ആശുപത്രിയിൽ മരിച്ചു

ഇന്നലെ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ ഇറങ്ങി ഒഴുക്കിൽപെട്ട വിദ്യാര്‍ഥിയെ മുക്കം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | മുക്കം ഇരുവഴിഞ്ഞിപ്പുഴയില്‍ വെൻ്റ് പൈപ്പ് പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുജീബ് അഹ്‌സന്റെ മകന്‍ മിദ്‌ലാജ് (17) ആണ് മരിച്ചത്. ഇന്നലെ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ ഇറങ്ങി ഒഴുക്കിൽപെട്ട വിദ്യാര്‍ഥിയെ മുക്കം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആദ്യം മണാശ്ശേരി കെ എം സി ടി മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പൂനൂര്‍ മങ്ങാട് ദാറുല്‍ അമാന്‍ ദഅ്‌വാ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബാ ടീം അംഗം ആര്‍ മിഥുന്‍ ആണ് മുങ്ങിയെടുത്തത്. തുടര്‍ന്ന് സേനാംഗങ്ങള്‍ സി പി ആര്‍ നല്‍കിയ ശേഷം ഉടന്‍ അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Latest