indian evacuation in ukraine
സുമിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ പോള്‍ട്ടാവയിലേക്ക് പുറപ്പെട്ടു
ഇന്ത്യന്‍ എംബസി അധികൃതര്‍ പോള്‍ട്ടാവയില്‍ തമ്പടിക്കുന്നുണ്ട്.
സുമി | യുക്രൈനിലെ സുമിയില്‍ കുടുങ്ങിപ്പോയ 694 വിദ്യാര്‍ഥികള്‍ പോള്‍ട്ടാവയിലേക്ക് പുറപ്പെട്ടതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് അറിയിച്ചു. റഷ്യ തുറന്ന മാനവിക ഇടനാഴി പ്രകാരമാണ് സുമിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പുറത്തുകടക്കാനായത്. യുക്രൈനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പോള്‍ട്ടാവയില്‍ തമ്പടിക്കുന്നുണ്ട്.
യുക്രൈന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സുമിയില്‍ നിന്ന് 175 കിലോമീറ്റര്‍ ദൂരമാണ് തെക്കുഭാഗത്തുള്ള പോള്‍ട്ടാവയിലേക്കുള്ളത്. കീവ്, ചെര്‍നിഹീവ്, സുമി, ഖാര്‍കീവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് റഷ്യ മനുഷ്യത്വ ഇടനാഴി തുറന്നത്. സുമി, ഇര്‍പിന്‍ എന്നിവിടങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നത് യുക്രൈനും ആരംഭിച്ചിട്ടുണ്ട്.
#India‘s flag can be seen on the buses as they leave #Sumy. According to @HardeepSPuri, 694 Indian students in Sumy all have now left for Poltava in #Ukraine #OperationGanga #RussiaUkraineWar https://t.co/XgFDHqqZxb pic.twitter.com/uQmfoZAi4R
— Kirandeep (@raydeep) March 8, 2022