Connect with us

Covid India

കൊവിഡ് അതിജീവിച്ചവരില്‍ വൃക്ക തകരാര് കണ്ടെത്തിയതായി പഠനം

കൊറോണ വൈറസ് രോഗം ബാധിച്ച് വീട്ടില്‍ നിന്ന് സുഖം പ്രാപിക്കുന്ന ആളുകള്‍ക്കിടയിലാണ് ഈ രോഗമുണ്ടാകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് 19 അതിജീവിച്ച വലിയൊരു വിഭാഗം ആളുകളില്‍ വേദനയില്ലാത്തതും നിശബ്ദവുമായ വൃക്ക തകരാറുകള്‍ കണ്ടെത്തിയതായി പഠനം. കൊറോണ വൈറസ് രോഗം ബാധിച്ച് വീട്ടില്‍ നിന്ന് സുഖം പ്രാപിക്കുന്ന ആളുകള്‍ക്കിടയിലാണ് ഈ രോഗമുണ്ടാകുന്നത്. ഇത്തരം ആളുകള്‍ക്ക് കൊവിഡിന്റെ തീവ്രത വര്‍ദ്ധിച്ച് രക്തം ഫില്‍ട്ടര്‍ ചെയ്യുന്ന അവയവത്തിന് പരിക്കേല്‍ക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത കൊവിഡ് രോഗിയിക്ക് വൃക്കസംബന്ധമായ പ്രശ്‌നങ്ങമുണ്ടാകാന്‍ രണ്ടിരട്ടി സാധ്യത കൂടുതലാണ്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ജേണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ആളുകളെ ഈ പകര്‍ച്ചവ്യാധിയുടെ ഭാഗമായി മറ്റൊരു രോഗത്തിന് കാരണമാക്കുന്നു. 7.8 അധിക ആളുകള്‍ക്ക് ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവെക്കലോ ആവശ്യമാണെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു. ഹൃദയം, കരള്‍, വൃക്ക തകരാറുകള്‍, വിഷാദം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയും കൊവിഡിനെ അതിജീവിച്ചവരില്‍ കാണുന്ന അവസ്ഥയാണ്.

 

Latest