Connect with us

Congress Groupism

കോണ്‍ഗ്രസിന്റെ നന്മക്ക് ചേരാത്ത ശൈലി നേതാക്കളില്‍ നിന്നുണ്ടായി; തുറന്നടിച്ച് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസിന്റെ നന്മക്ക് ചേരാത്ത തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതയും വന്നതുകൊണ്ടാണ് പ്രതികരിച്ചതെന്ന് വി എം സുധീരന്‍. പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് വന്നില്ലെന്നും തന്റെ രാജി നിലപാടില്‍ മാറ്റമില്ലെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടെ ചുമതലയുള്ള എ ഐ സി സി വക്താവ് താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കോണ്‍ഗ്രസ് പ്രതീക്ഷക്ക് അനുസരിച്ച് ഉയര്‍ന്നില്ല. തെറ്റായ നടപടികള്‍ തിരുത്തുമെന്നാണ് കരുതുന്നത്. ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു. ക്രിയാത്മകമായ ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രതീക്ഷിക്കുന്നു. ഒരു അധികാര സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അണികളാണ് ശക്തിയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സുധീരന്‍ പാര്‍ട്ടിയില്‍ ശക്തമായി തുടരുമെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. ചര്‍ച്ച ഫലപ്രദമായിരുന്നു. സുധീരന്റെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി