Connect with us

robert vadera praise priyanka

കര്‍ഷകര്‍ക്കൊപ്പം തന്റെ ഭാര്യയുടേയും വിജയം; പ്രിയങ്കയെ പുകഴ്ത്തി റോബര്‍ട്ട് വാദ്ര

'അവള്‍ നടത്തിയ പരിശ്രമത്തിന്റെ അളവ് എനിക്കറിയാം; കര്‍ഷകര്‍ക്കായി രാവും പകലും പ്രവര്‍ത്തിച്ചു'

Published

|

Last Updated

ന്യൂഡല്‍ഹി |  മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരായത് കര്‍ഷകര്‍ക്കൊപ്പം തന്റെ ഭാര്യ പ്രിയങ്കയുടേയും വിജയമാണെന്ന് റോബര്‍ട്ട് വാദ്ര. ‘ഇതു കര്‍ഷകരുടെയും എന്റെ ഭാര്യയുടെയും വിജയമാണ്. കാരണം അവള്‍ നടത്തിയ പരിശ്രമത്തിന്റെ അളവ് എനിക്കറിയാം. അവള്‍ കര്‍ഷകര്‍ക്കായി രാവും പകലും പ്രവര്‍ത്തിച്ചു’- വാദ്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഞാന്‍ കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ചു. അവര്‍ തെരുവിലിറങ്ങി. ഞാന്‍ എവിടെയെത്തിയാലും അവര്‍ എന്റെ കാറിന് നേരെ ഓടി വന്നു. ആരെങ്കിലും അവരുടെ ശബ്ദം കേള്‍ക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു അത്. പ്രിയങ്കയും രാഹുലും കര്‍ഷകര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.

 

 

 

Latest