Educational News
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 22 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തി രണ്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് കൂമ്പോല്‍ ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
വയനാട്: ദാറുല്‍ ഖുര്‍ആന്‍ മദ്‌റസ കോറോം തൊണ്ടര്‍നാട്, കാസര്‍ഗോഡ്: മനാറുല്‍ ഹുദാ സുന്നി മദ്‌റസ അഡൂര്‍ പരെ-ഉര്‍ഡൂര്‍, കര്‍ണാടക: ഇഹ്‌സാന്‍ കള്‍ച്ചറല്‍ സെന്റര്‍ മദ്‌റസ ലക്ഷ്മീശ്വര്‍ ഗദക്, അല്‍ ഇഹ്‌സാന്‍ അക്കാദമി ഉര്‍ദു മദ്‌റസ മുളൂര്‍-ഉച്ചിള ഉഡുപ്പി, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ ചക്കാട്ടകരെ-മര്‍ഡള, നൂറാനി ഹനഫി മദ്‌റസ കുമ്പള ഉള്ളാള്‍, മസ്ദാര്‍ തഫ്ഹീം സെന്റര്‍ ഹോവിന ഹഡഗാളി, മസ്ദാര്‍ തഫ്ഹീം സെന്റര്‍ കൊമ്പാളി, മസ്ദാര്‍ തഫ്ഹീം സെന്റര്‍ നവനഗര്‍, പീറുള്ളാ ശാ ഖാദിരി മസ്ദാര്‍ തഫ്ഹിം സെന്റര്‍ ബീറബ്ബി, മഹ്ബൂബ് സുബ്ഹാനി മദ്‌റസ മസ്ദാര്‍ തഫ്ഹിം സെന്റര്‍ നസീര്‍ നഗര്‍, മഹ്ബൂബ് സുബ്ഹാനി മദ്‌റസ സിങ്കപ്പുര്‍ ബെല്ലാരി, അഹ്ദലിയ മദ്‌റസ ഹൊളഗുണ്ഡ ബെല്ലാരി, ഫൈസാനെ ഗൗസിയ ഇട്ടഗി ബെല്ലാരി, അഹ്ദലിയ മദ്‌റസ ബില്ലഹള്ളി ഹരിഹര, മുഈനുസ്സുന്ന അല്‍ അത്തായി അറബിക് മദ്‌റസ ബഹോശ് നഗര്‍, മുഈനുസ്സുന്ന മുഈനിയ മദ്‌റസ മശൂര്‍ നഗര്‍ സാവനൂര്‍, മുഈനുസ്സുന്ന രിഫാഇയ്യ മദ്‌റസ മുല്ല പ്ലാറ്റ് ഹാവേരി, ഇഹ്‌സാന്‍ അറബിക് മദ്‌റസ ഹരിയൂര്‍ ഹരിഹര, ഫൈസാനെ അഹ്‌ലാ ഹസ്‌റത്ത് അറബിക് മദ്‌റസ ആശ്രറയ കോളനി ഹരിഹര, തമിഴ്‌നാട് : മസ്ജിദുല്‍ ഇഖ്‌ലാസ് & മദ്‌റസ റെഡ്ഹില്‍ എഡോപാളയം ചെന്നൈ, മദ്‌റസ മമ്പഉറശാദ് മേട്ടുപാളയം എന്നീ മദ്‌റസകള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.
യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കെ. കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി, വി. പി. എം ഫൈസി വില്ല്യാപ്പള്ളി, എന്‍.അലി അബ്ദുല്ല, പ്രൊ.കെ.എം.എ.റഹിം സാഹിബ്ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ.എം.അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്ഖൂബ് ഫൈസി, കെ.കെ.അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ ആലുവ, എന്‍.എ.അബ്ദുറഹ്‌മാന്‍ മദനി ജപ്പു, പി.സി.ഇബ്‌റാഹീം മാസ്റ്റര്‍, പി.എം.മുസ്തഫ കോഡൂര്‍, വി.എച്ച്.അലി ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും വി.എം.കോയ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി സി.പി.സൈതലവി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.