Connect with us

Business

സൂപ്പര്‍ ഹിറ്റ് പ്രമോഷന് സഫാരിയില്‍ വീണ്ടും തുടക്കമായി

വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബങ്ങള്‍ക്ക് 10 20 30' പ്രൊമോഷൻ പ്രയോജനകരം

Published

|

Last Updated

ഷാര്‍ജ | റീട്ടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്‍കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ ’10 20 30′ പ്രൊമോഷന് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രൊമോഷന്‍ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ ജൂലായ് ഒന്നിന്‌ വീണ്ടും ആരംഭിച്ചതെന്ന് സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.

യു എ ഇയിലെ സ്‌ക്കൂള്‍ വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രമോഷന്‍ ഏറ്റവും മികച്ച പ്രമോഷനാണ്. ഗുണനിലവാരമുള്ള മികച്ച ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവര്‍ണാവസരം ഉപഭോക്താക്കള്‍ മികച്ച നിലയില്‍ ഉപയോഗിക്കുമെന്നു തന്നെയാണ് ഈ പ്രൊമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 20 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപാര്‍ട്മെന്റ് സ്റ്റോറിലും, ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.

ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രമോഷന്‍ യുഎഇയിലെ ജനങ്ങള്‍ക്കായി ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയില്‍ ഓഫറുകളുടെയും, പ്രാമോഷനുകളുടെയും, വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതാണ് ഈ പ്രമോഷന്‍.

സഫാരിയുടെ ആരംഭം മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.

വിന്‍ 10 MG zs കാര്‍ പ്രൊമോഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2024 ജൂൺ 11 മുതല്‍ 2025 ഏപ്രിൽ 27 വരെ നീളുന്ന ഈ മെഗാപ്രൊമോഷന്റെ കാലയളവിലായി ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം മൊത്തം 10 എംജി കാറുകള്‍ ആണ് സമ്മാനമായി നല്‍കുക.

സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാസമ്മാനപദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

Latest