Connect with us

National

തീയതി നിലനിർത്തി ഭരണഘടനയുടെ ആമുഖം തിരുത്താൻ സാധിക്കുമോ എന്ന് ആരാഞ്ഞ് സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ അംഗം സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ചോദ്യമുന്നയിച്ചത്

Published

|

Last Updated

ന്യൂഡൽഹി | തീയതി അതേപടി നിലനിർത്തി ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്താൻ സാധിക്കുമോ എന്ന് ആരാഞ്ഞ് സുപ്രീം കോടതി. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ അംഗം സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. ആമുഖം ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു.

1949 നവംബർ 29 എന്ന തീയതി അതേപടി നിലനിർത്തിക്കൊണ്ട് 1976ലെ 42-ാം ഭേദഗതി നിയമപ്രകാരം സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനാൽ അക്കാദമിക് വീക്ഷണകോണിൽ നിന്ന് വിഷയം പരിഗണിക്കാമെന്ന് ബഞ്ച് നിരീക്ഷിച്ചു. ഒരു തീയതിയോട് കൂടിയ ഏക ആമുഖം ഒരുപക്ഷേ ഇതാകുമെന്നും ബഞ്ച് നിരീക്ഷിച്ചു.

അതേസമയം, സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നേരത്ത ഭരണഘടനയിൽ ഉണ്ടായിരുന്നില്ലെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചു. അടിയന്തരാവസ്ഥകാലത്താണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തതെന്നും സുബ്രഹ്ണ്യം സ്വാമി ബോധിപ്പിച്ചു. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ചേർത്തതിനെ ഹരജിയിൽ ചോദ്യം ചെയ്യുന്നുമുണ്ട്.

ഹരജി സുപ്രീം കോടതി ഏപ്രിലിൽ പരിഗണിക്കാൻ മാറ്റി.

 

Latest