Connect with us

ഉത്തർപ്രദേശ് സർക്കാർ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വരുന്ന ആറാഴ്ച്ച ഡൽഹിയിൽ കഴിയണമെന്നും അതിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലേക്ക് പോകാം എന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. എല്ലാ ആഴ്‌ചയും പോലീസ് സ്‌റ്റേഷനിൽ ഹാജറായി ഹാജർ രേഖപ്പെടുത്തണമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ എല്ലാ ദിവസവും ഹിയറിങ്ങിന് ഹാജരാവണമെന്നും നിർദേശമുണ്ട്. കാപ്പന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.

വീഡിയോ കാണാം

Latest