National
ഗുസ്തിതാരങ്ങളുടെ ഹര്‍ജി തീര്‍പ്പാക്കി സുപ്രീം കോടതി
വാദത്തിനിടെ ഡല്‍ഹി പോലീസിനേയും സുപ്രീം കോടതി ശാസിച്ചു.
ന്യൂഡല്‍ഹി| ബിജ് ഭൂഷണ്‍ ശരണിനെതിരെ ഗുസ്തി താരങ്ങളുടെ ഹര്‍ജി തീര്‍പ്പാക്കി സുപ്രീം കോടതി. കേസെടുത്ത സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
വാദത്തിനിടെ ഡല്‍ഹി പോലീസിനേയും സുപ്രീം കോടതി ശാസിച്ചു. എന്തുകൊണ്ടാണ് ഇതുവരേയും ഇരകളുടെ മുഴുവന്‍ മൊഴി രേഖപ്പെടുത്താത്തതെന്ന് കോടതി ആവിശ്യപ്പെട്ടു.
ബ്രിജ് ഭൂഷണ്‍ ശരണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഈ ഹര്‍ജിയുടെ ലക്ഷ്യം. ഇപ്പോള്‍ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഹര്‍ജി അവസാനിപ്പിക്കുകയാണ്. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി ഹര്‍ജിക്കാര്‍ക്ക് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനേയോ ഹൈക്കോടതിയേയോ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
---- facebook comment plugin here -----