Connect with us

k rail project

കെ റെയില്‍ സര്‍വേക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി

സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റ്: ഒരു പദ്ധതിയും തടയാന്‍ ഉദ്ദേശിക്കുന്നില്ല- കോണ്‍ഗ്രസിനും ബി ജെ പിക്കുമേറ്റ കനത്ത തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി | കെ റെയില്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി. ഒരു പദ്ധതിയും തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കെ റെയില്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഭൂ ഉടമകളും മറ്റും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കെ റെയില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ എത്തിയ ആദ്യ ഹരജിയാണ്  ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് തള്ളിയിരിക്കുന്നത്‌.

സാമൂഹിക ആഘാത പഠനം തടസ്സപ്പെടുത്താനാണോ ഹരജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു. കെ റെയില്‍ സര്‍വേ തുടരാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. സര്‍വേ നേരത്തെ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ കോടതി വിമര്‍ശിച്ചു. എന്തിനാണ് മുന്‍ധാരണയുടെ പേരില്‍ ഹരജിയുമായി വന്നതെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വാദം കേള്‍ക്കുന്നതിന് പോലും കാത്ത് നില്‍ക്കാതെ ഹരജിക്കാരന്റെ വാദം മാത്രം കേട്ടപ്പോള്‍ തന്നെ കോടതി ആവശ്യം തള്ളുകയായിരുന്നു.

കെ റെയില്‍ സര്‍വേക്കെതിരെ വ്യാപക സമരം നടത്തുന്ന ബി ജെ പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനും ലഭിച്ച വലിയ തിരിച്ചടിയായാണ് സുപ്രീം കോടതി വിധി കണക്കാക്കപ്പെടുന്നത്.

Latest