Connect with us

National

ഡിഎംകെ എംപി കനിമൊഴിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി റദ്ദാക്കി

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി റദ്ദാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2019-ല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി മണ്ഡലത്തില്‍ നിന്ന് ഡിഎംകെ എംപി കനിമൊഴിയെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരായ ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ കനിമൊഴി ചോദ്യം ചെയ്തിരുന്നു.

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി റദ്ദാക്കിയത്.

കുടുംബ സ്വത്തുക്കള്‍ വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭര്‍ത്താവിന്റെ സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെട്ടെന്നു പേരിലാണ് കനിമൊഴിക്കെതിരെ എ സനാതന കുമാര്‍ എന്ന വോട്ടര്‍ ഹരജി നല്‍കിയത്.

ലോക്സഭയിലേക്കുള്ള തന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് വോട്ടറും ബിജെപി നേതാവും വെവ്വേറെ സമര്‍പ്പിച്ച രണ്ട് തെരഞ്ഞെടുപ്പ് ഹരജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

തന്റെ ഭര്‍ത്താവ് സിംഗപ്പൂരില്‍ താമസിക്കുന്ന ഒരു എന്‍ആര്‍ഐ ആണ്, അദ്ദേഹത്തിന് പാന്‍ കാര്‍ഡില്ല. ഇന്ത്യയില്‍ ആദായനികുതി അടച്ചിട്ടില്ലെന്നും കനിമൊഴി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു.

 

 

 

 

Latest