Connect with us

National

കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ ഒന്‍പത് രേഖകളില്‍ ഏതെങ്കിലും ഒന്ന് രജിസ്‌ട്രേഷനായി നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആധാര്‍ കാര്‍ഡിനായി നിര്‍ബന്ധം പിടിക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് നേരത്തെ പ്രതികരണം തേടിയിരുന്നു. നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പൊതുതാത്പര്യഹര്‍ജി കോടതി തീര്‍പ്പാക്കി.

Latest