Connect with us

National

രാജ്യത്ത് ഭരണകക്ഷിയുമായി ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യമെന്ന് സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രേരിതമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പരാമര്‍ശം.

Published

|

Last Updated

ന്യൂഡല്‍ഹി | പോലീസ് ഉദ്യോഗസ്ഥര്‍ ഭരണത്തിലുള്ളവരുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. ഭരണത്തിലുള്ളവരുമായി ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രേരിതമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പരാമര്‍ശം.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ അവര്‍ രാഷ്ട്രീയ എതിരാളികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിയമ വ്യവസ്ഥക്ക് അനുസൃതമായി പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ചത്തീസ്ഗഢിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ചത്തീസ്ഗഢ് സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നും അഴിമതി നടത്തിയെന്നും കാണിച്ചാണ് 1994 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്‍ന്ദര്‍ പാല്‍ സിംഗിനെതിരെ കേസ് എടുത്തത്. മുന്‍ ബി ജെ പി സര്‍ക്കാറുമായി തന്റെ നല്ല ബന്ധത്തിന്റെ പേരിലാണ് തനിക്കെതിരെ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിലും പ്രതി ചേര്‍ക്കപ്പെട്ട ഗുര്‍ജിന്ദറിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.